tottn

ഈരാറ്റുപേട്ട . അനധികൃതമായി കഞ്ചാവ് വില്പന നടത്തിയ കേസിൽ വെസ്റ്റ് ബംഗാൾ ബങ്കുര സ്വദേശിയായ ടോട്ടൻ ഷെയ്ക്ക് (23) നെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിനകത്ത് ഇയാൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.. 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്റ്റേഷൻ എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, എസ് ഐ വിഷ്ണു വി വി, സുജിലേഷ്, സി പി ഒ മാരായ ജോബി ജോസഫ്, ശരത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.