കോട്ടയം: പള്ളം പദയാത്രാ സമിതിയുടെ ശിവഗിരി തീർത്ഥാടനം നാളെ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. പദയാത്രാ ക്യാപ്ടൻ കെ.കെ വിജയകുമാർ വെള്ളാപ്പള്ളിയിൽ നിന്ന് പീതപതാക ഏറ്റുവാങ്ങും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.രാജീവ് സ്വാഗതം ആശംസിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. വൈസ്.പ്രസിഡന്റ് വി.എം ശശി പദയാത്രാസന്ദേശം നൽകും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ്, അടൂർ യൂണിയൻ കൺവീനർ അഡ്വ.മോഹനൻ മണ്ണടി, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. അരുൺകുമാർ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കോട്ടയം യൂണിയൻ കൗൺസിലർ സാബു ഡി. ഇല്ലിക്കളം, വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ, കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, പദയാത്രാ സമിതി ചെയർമാൻ കെ.ടി സതീശൻ , പദയാത്രാ സമിതി സെക്രട്ടറി സാജൻ ജി. മറിയപ്പള്ളി എന്നിവർ സംസാരിക്കും. പദയാത്രാ ക്യാപ്ടൻ കെ.കെ വിജയകുമാർ നന്ദി പറയും. കോട്ടയം ടൗൺ, മറിയപ്പള്ളി, പാക്കിൽ കവല, പള്ളം, ചിങ്ങവനം,തുരുത്തി, ചങ്ങനാശേരി, മുത്തൂർ, തിരുമൂലപുരം, ചെങ്ങന്നൂർ, പാറയ്ക്കൽ, കുളനട, പന്തളം , ഉദയഗിരി, അടൂർ ,ഏനാത്ത്, കോട്ടാത്തല, കൊട്ടാരക്കര, കടയ്‌ക്കോട്, വെളിയം, ഓയൂർ,പാരിപ്പള്ളി, പാളയംകുന്ന്, തച്ചോടുമുക്ക്, പാലാച്ചിറ വഴി 30ന് രാത്രി 8ന് ശിവഗിരിയിൽ എത്തും.