
കോട്ടയം : കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും ആരാധന ക്രമ പണ്ഡിതനുമായ മോൺ. ജേക്കബ് വെള്ളിയാൻ (88) നിര്യാതനായി.
ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ ഇടവകാംഗവും വെള്ളിയാൻ കുടുംബത്തിൽ ചാണ്ടിയുടേയും മറിയാമ്മയുടേയും മകനാണ്. സഹോദരങ്ങൾ : കുര്യൻ വെള്ളിയാൻ, അന്നമ്മ മറ്റത്തിൽ. സംസ്കാരം ഇന്ന് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഒളശ്ശ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.