എരുമേലി: ബഫർസോൺ പുതുക്കി നിശ്ചയിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ. ഏഞ്ചൽവാലി, പമ്പാവാലി, കണമല, ഇടകടത്തി, എലിവാലിക്കര, ഇരുമ്പൂന്നിക്കര, നാറാണംതോട് എന്നീ പ്രദേശങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കാതെ വീണ്ടും ഭൂപടം പ്രസിദ്ധീകരിച്ചതിൽ എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ പ്രതിഷേധിച്ചു. പ്രദേശങ്ങളെ ബഫർ സോണിൽ നിന്നും പൂർണമായി ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ബി ഷാജി, കൺവീനർ എം.വി അജിത്കുമാർ, കൗൺസിലർമാരായ ജി.വിനോദ്, എസ്. സന്തോഷ്, കെ.എ രവികുമാർ, പി.ജി വിശ്വനാഥൻ, ഷിൻ ശ്യാമളൻ, സുജാത ഷാജി എന്നിവർ പങ്കെടുത്തു.