ഇടമറ്റം: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കുള്ള ഗുരുദക്ഷിണ സമർപ്പണം ശാഖാ പ്രാർത്ഥനാ ഹാളിൽ നടന്നു. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഗുരു ദക്ഷിണ സ്വീകരിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.ആർ. ഷാജി, രാമപുരം സി.റ്റി.രാജൻ, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട്, റെജി കുന്നനാകുഴി എന്നിവർ ആശംസകൾ നേർന്നു. ശാഖാ പ്രസിഡന്റ് കെ.എൻ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.വി.സാജു സ്വാഗതവും വൈസ് പ്രസിഡന്റ് രാജു മുല്ലമല നന്ദിയും പറഞ്ഞു.
ഫോട്ടേ അടിക്കുറിപ്പ്
ഇടമറ്റം ശാഖയിൽ നിന്നുള്ള ഗുരുദക്ഷിണ മീനച്ചിൽ യൂണിയൻ നേതാക്കൾ സ്വീകരിക്കുന്നു.