കോട്ടയം: 90ാമത് ശിവഗിരി തീർത്ഥാടന ഉത്സവത്തോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം പദയാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ വല്യാട് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും 25ന് വൈകുന്നേരം 5.30ന് പദയാത്ര ആരംഭിക്കും. ശിവഗിരി മഠം ട്രഷറാർ സ്വാമി ശാരദാനന്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ടി ഷാജിമോൻ, സെക്രട്ടറി പി.കെ ബൈജു, വൈസ് പ്രസിഡന്റ് പ്രദീപ് ആട്ടുകരൻ പറമ്പ്, കെ.പി കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും.