
കോട്ടയം. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. കോടതി വിധിയിൽ ബഫർ സോൺ ദൂരപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ഉന്നതാധികാര സമിതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം എന്ന് വ്യക്തമാക്കിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും ഇതിന് ആവശ്യമായ രേഖ തയ്യാറാക്കാത്തത് മനപ്പൂർവമാണ്. കേന്ദ്രസർക്കാർ റിവ്യു പെറ്റീഷനിലൂടെ കർഷകർക്ക് വേണ്ടി ശക്തമായ നിലപാട് എടുത്തു. ഒരു കർഷകനും കിടപ്പാടവും കൃഷി ഭൂമിയും ബഫർ സോണിന്റെ പേരിൽ നഷ്ടപ്പെടാൻ ബി.ജെ.പി അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.