കുമരകം: പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 27ന് നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, നവാഭിഷേകം, ആഡംബരപൂജ, മഞ്ഞത്താലം, കലംകരി, ഗുരുതി എന്നിവയാണ് ചടങ്ങുകൾ. ദീപാരാധനയ്ക്ക് ശേഷം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടക്കുമെന്ന് പ്രസിഡന്റ് ബിജു അറുപതിൽചിറയും സെക്രട്ടറി വിനോദ് കോക്കാത്തും അറിയിച്ചു.