anu

പാലാ. പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത മാവേലിക്കര പല്ലാരിമംഗലം വടക്കേക്കുഴി ബദേൽ വീട്ടിൽ അനു സാമുവലിനെ (36) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മ പൊലീസിൽ പരാതിനൽകുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷൻ വേണമെന്ന് പറഞ്ഞ് ബന്ധപ്പെട്ട് ഇയാളെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു. എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.