വൈക്കം: ഇംഗ്ലണ്ടിൽ കൊല ചെയ്യപ്പെട്ട നഴ്‌സ് വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അഞ്ജു അശോകന്റെ കുടുംബത്തിന് സഹായമെത്തിച്ച് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ. യൂണിയനും 54 ശാഖകളും ചേർന്ന് സമാഹരിച്ച ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുടുംബസഹായ ഫണ്ട് വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അഞ്ജുവിന്റെ പിതാവ് അശോകന് കൈമാറി.

അശോകന്റെ വീട്ടിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.പി സെൻ ,വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ ,യോഗം ഡയറക്ടർ രാജേഷ് മോഹൻ ,യൂണിയൻ കൗൺസിലർമാരായ എം.എസ് രാധാകൃഷ്ണൻ ,എം.പി ബിജു ,ശാഖാ പ്രസിഡന്റ് രമേശൻ തോട്ടത്തിൽ ,സെക്രട്ടറി സന്തോഷ് ,യൂണിയൻ കമ്മിറ്റിയംഗം രാജേഷ് തടത്തിൽ ,വൈസ് പ്രസിഡന്റ് ഷൈലജ ധരിണി ,വനിതാ യൂണിയൻ പ്രസിഡന്റ് ഷീജാ സാബു ,എസ്. ജയൻ ,സജീവ് , ശാഖാ കമ്മിറ്റിയംഗങ്ങൾ ,വനിതസംഘം പ്രവർത്തകർ ,കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.