ചങ്ങനാശേരി: നാഗമ്പടം ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെടുന്ന പള്ളം ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ചങ്ങനാശേരി സെൻട്രൽ ജംഗ്ഷന് സമീപം ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ 25ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് സ്വീകരണം നൽകും. സ്വീകരണ സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തും. മാത്തുക്കുട്ടി പ്ലാത്താനം, പി.എച്ച് നാസർ, പി.ആർ സുരേഷ്, കെ.രാജാമണി എന്നിവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സ്വാഗതവും പി.എസ് അനിയൻ നന്ദിയും പറയും.