ktym

കോട്ടയം. ജനറൽ ആശുപത്രിയിൽ നിർമിച്ച മെഡിക്കൽ റെക്കോർഡ്സ് ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന‌ മൈക്രോബയോളജി, പാതോളജി ലാബുകളുടെ പ്രവർത്തനോദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ടി.എസ്.ശരത്, പി.എസ്.പുഷ്പമണി, മഞ്ജു സുജിത്ത്, സിൻസി പാറയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, ഡോ.അജയ് മോഹൻ,ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിന്ദുകുമാരി തുടങ്ങിയവർ പങ്കെടുത്തു.