വൈക്കം : തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും 25 മുതൽ ജനുവരി 1 വരെ ആഘോഷിക്കും.
പുത്തനമ്പലം കാർത്തികേയൻ ,രാജശേഖരൻ മുളക്കുളം ,രമേശൻ തലയാഴം എന്നിവരുടെ നേതൃത്വത്തിലാണ് സപ്താഹം. നാമസങ്കീർത്തനം ,പ്രഭാഷണം ,വിദ്യാഗോപാല മന്ത്രജപം ,വിൽപ്പാട്ട് ,കളമെഴുത്തും പാട്ടും ,പ്രസാദഊട്ട് ,പന്തീരായിരം പുഷ്പാഞ്ജലി ,താലപ്പൊലി ,രുക്മിണി സ്വയംവരം ഘോഷയാത്ര ,രുക്മിണി സ്വയംവരം, മഹാപ്രസാദഊട്ട് ,അവഭൃഥസ്‌നാന ഘോഷയാത്ര എന്നിവ പ്രധാന ചടങ്ങുകളാണ് . 25ന് വൈകിട്ട് 6ന് നടക്കുന്ന വിഗ്രഹ പ്രതിഷ്ഠയുടെ ഭദ്രദീപ പ്രകാശനം വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി കൃഷ്ണൻ പോറ്റി നിർവഹിക്കും. യജ്ഞാചാര്യൻ പുത്തനമ്പലം കാർത്തികേയൻ മാഹാത്മ്യ പ്രഭാഷണം നടത്തും .27ന് 41 മഹോത്സവം നടത്തും.