അപകടത്തിൽപ്പെട്ടവർ തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികൾ, മൂന്ന് പേർക്ക് പരിക്ക്
കുമളി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളായ ഏഴ് പേർ മരിച്ചു. അപകടത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ കുമളി കമ്പം റൂട്ടിൽ ഇരച്ചിപാലത്താണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തംഗസംഘം സഞ്ചരിച്ച ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. കുമളിയിൽ നിന്ന് കമ്പത്തേക്ക് പോകുന്ന വഴി നിയന്ത്രണംവിട്ട വാഹനം മുല്ലപെരിയാറിൽ നിന്ന് തമിഴ്നാട് വെള്ലം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ തേനിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കറ്റവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.