പൊൻകുന്നം: വിവധ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞിരപ്പള്ളി,വാഴൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഡി.ബൈജു ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ജിസ് തോമസ് അദ്ധ്യക്ഷനായി. മുകേഷ് മുരളി, വി.പി പ്രശാന്ത് കുമാർ, എം.കെ കാസിം തുടങ്ങിയവർ സംസാരിച്ചു. ശമ്പള വർദ്ധനവ്, ഒരു ബസിൽ നാല് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഡി.എ കുടിശ്ശിക നൽകുക, സർക്കാർ പ്രഖ്യാപിച്ച ഫെയർ വേജസ് നൽകുക, മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.