കോട്ടയം: കോട്ടയം ടെക്‌സ്‌റ്റൈയിൽസ് ജീവനക്കാരുടെ ആഭിമുഖ്യത്തിൽ ചിറപ്പ് ഉത്സവത്തിന്റെ സുവർണജൂബിലി ഇന്ന്. മുൻജീവനക്കാരുടെ സംഗമം, കാണിക്ക സമർപ്പണം, രഥഘോഷയാത്ര എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മിൽ അങ്കണത്തിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനിവാസൻ കൈതാരം ഭദ്രദീപപ്രകാശനം നടത്തും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദരിക്കൽ ചടങ്ങ് നിർവഹിക്കും. പി.വി സുനിൽ, ആഷ ജോബി, ബിൻസി സിറിയക്, കാണക്കാരി അരവിന്ദാക്ഷൻ, മേരി തുമ്പക്കര, നാട്ടകം സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. കെ.എസ്.ടി.സി ചെയർമാൻ സി.ആർ വത്സൻ സ്വാഗതവും കോട്ടയം ടെക്‌സ്റ്റയിൽസ് യൂണിറ്റ് ഇൻ ചാർജ് എബി തോമസ് നന്ദിയും പറയും.