nisa

കോട്ടയം. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവതികൾക്ക് മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള നിശാനിയമവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യസർവകലാശാല നൽകിയിട്ടുള്ള സത്യവാങ്മൂലം ലിംഗതുല്യതയ്ക്ക് വിരുദ്ധമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേശ്, ജനറൽസെക്രട്ടറി ജോയികൂട്ടുമ്മേൽ എന്നിവർ കുറ്റപ്പെടുത്തി.

കോടതി പക്വതയുള്ള പ്രതികരണം നടത്തിയ സമയത്താണ് ആരോഗ്യസർവകലാശാല അശാസ്ത്രീയവാദങ്ങൾ നിറഞ്ഞ സത്യവാങ്മൂലം നൽകുന്നത്.

മസ്തിഷ്കം വളർച്ചയെത്തുന്നത് ഇരുപത്തിയഞ്ചാം വയസ്സിലാണെന്ന വാദം വിചിത്രമാണ്. ഒരു സവിശേഷദിവസം പക്വത വന്നു ചേരുന്ന ഒരവയവമല്ല മനുഷ്യമസ്തിഷ്ക്കം. ചെറിയപ്രായം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായി വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും ക്രമേണ ആർജ്ജിക്കുന്ന നീണ്ട പ്രക്രിയയാണത്.