വൈക്കം: സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് വൈക്കം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കാർഷിക സെൻസസിന്റെ താലൂക്ക്തല പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം നിർവഹിച്ചു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ബി.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് അഡീഷണൽ ജില്ലാ ഓഫീസർ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ സി.കെ സജി, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കെ.എസ് സുമേഷ്, കെ.ടി ബിനോയ്, കെ നസ്‌റീൻ, എൻ.പി അനീഷ് പ്രസംഗിച്ചു.