
കോട്ടയം. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിറവ്, ലക്ഷ്യ പദ്ധതികളുടെ രണ്ടാംഘട്ടം നാളെ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ സി കെ.ആശ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി.മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ.രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരൻ, കവിത റെജി, ബി.എൽ.സെബാസ്റ്റ്യൻ, കെ.ആർ.ഷൈലകുമാർ, കെ.ബി.രമ, സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, എ.ഡി.സി. ജനറൽ ജി.അനീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്.സുനിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത അലക്‌സാണ്ടർ, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. സലില, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ്.ഗോപിനാഥൻ, സുഷമ സന്തോഷ്, വീണ, ബ്ലോക്ക് സെക്രട്ടറി കെ.അജിത്, ബ്ലോക്ക് - ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 300 ഏക്കറിൽ കൃഷിനടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായി 500 ഏക്കറിൽ 'ഞങ്ങളും കൃഷിലേക്ക്' പദ്ധതിയുമായി യോജിച്ചാണ് രണ്ടാംഘട്ടം നിറവ് പദ്ധതി ആരംഭിക്കുന്നത്. പട്ടികജാതി വിഭാഗം യുവതികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതി ലക്ഷ്യയുടെ രണ്ടാംഘട്ടത്തിനും ചടങ്ങിൽ തുടക്കം കുറിക്കും.