നെടുംകുന്നം: നെടുംകുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ കോളേജ് യൂണിയന്റെ ഉദ്ഘാടനം എസ്.എൻ.എസ്.ഇ ട്രസ്റ്റ് ചെയർമാൻ ഗിരീഷ് കോനാട്ട് നിർവഹിച്ചു. തെങ്ങണ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ.ലൈജു മർക്കോസ് ക്രിസ്മസ് പ്രോഗ്രാം ക്രിസ്മസ് ഗാല 2022ന്റെ ഉദ്ഘാടനവും ക്രിസ്മസ് സന്ദേശവും നിർവഹിച്ചു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഒ.ഡിമാരായ കെ. പ്രതിഭ പ്രകാശ്, എ.ആര്യലത എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പാൾ പി. ജ്യോതിമോൾ സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ദേവിക ബാബു നന്ദിയും പറഞ്ഞു.