rhul

കോട്ടയം. മാണി സി കാപ്പൻ എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ ജോബി മാത്യുവിന്റെ മകൻ രാഹുൽ ജോബി (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30 ഓടെ ഏറ്റുമാനൂർ ബൈപ്പാസ് റോഡിലാണ് സംഭവം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകവെയാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ മറ്റൊരു കാറിടിച്ച ശേഷം, ചരക്ക് കയറ്റിവന്ന എയ്‌സ് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: മിനി ജോബി പ്ലാശനാൽ മുതലക്കുഴിയിൽ കുടുംബാംഗം. സഹോദരങ്ങൾ: നിഖിൽ (സെന്റ് മേരിസ് ഐ.ടി.സി, പാലാ), ദിയ (പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി). സംസ്‌കാരം നടത്തി.