വിജയപുരം: എസ്.എൻ.ഡി.പി യോഗം വിജയപുരം ശാഖാ വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, ശാഖ പ്രസിഡന്റ് അനൂപ് സോമൻ, വൈസ് പ്രസിഡന്റ് ബിനു പി.മണി, സെക്രട്ടറി ഷിനുമോൻ വി.എസ്., യൂണിയൻ കമ്മിറ്റി മെമ്പർ കെ.സിസോമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീകാന്ത് സോമൻ (പ്രസിഡന്റായി), ബിനു പി.മണി (പ്രസിഡന്റ്), പി.എസ്.ഗിരീഷ് (സെക്രട്ടറി), കെ.ജനാർദ്ദനൻ, ഷിനുമോൻ വി.എസ്, എ.കെ.അശോകൻ , രാജേഷ്ബാബു പി.എസ്, എം.എസ്.ഷാജിമോൻ , സി.എസ്.മണിക്കുട്ടൻ, സി.എസ്‌മോഹനൻ (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ), സി.കെ.ബാലകൃഷ്ണൻ, കെ.ബി. കൊച്ചുമോൻ, സാലമ്മ ബാബുരാജ് (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.