ak

കോട്ടയം. റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ വ്യാപാരി സംഗമം നാളെ 3 ന് കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനൻ പിള്ള ക്ലാസ് നയിക്കും. വനിത റേഷൻ വ്യാപാരികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വനിത വിങ്ങ് രൂപീകരിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജിമ്മി തോമസ് അറിയിച്ചു. സേവ്യർ ജയിംസ്, ഉണ്ണികൃഷ്ണപിള്ള, ബാബു ചെറിയാൻ, ബോബൻ റ്റി കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.