മാടപ്പള്ളി : ശിവഗിരിയിൽ എത്തുന്ന തീർത്ഥാടകർക്ക് 30,31,1 തീയതികളിൽ അന്നദാനം നടത്തുന്നതിനാവശ്യമായ കാർഷിക ഉല്പന്നങ്ങൾ ഗുരുധർമ്മ പ്രചാരണ സഭ മാടപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ശിവഗിരിമഠത്തിന് നൽകി. ശിവഗിരിമഠം രജിസ്ട്രർ ഇ.എം സോമനാഥൻ ഉല്പന്നങ്ങൾ ഏറ്റുവാങ്ങി, കുറിച്ചി സദൻ, സ്വാമി ശ്രീനാരായണ ബോധിതീർത്ഥ,സുകുമാരൻ വാകത്താനം, ഷിബു മൂലേടം, പി.ആർ സുനിൽ, തങ്കമ്മ ദേവദാസ്, ഷിംന ജഗൻ, എസ്.എൻ.ഡി.പി വനിതാസംഘം പ്രസിഡന്റ് റിനി പി.ദാസ്, വനിത സംഘം സെക്രട്ടറി ഷീബ ഷെയീൻ തുടങ്ങിയവർ പങ്കെടുത്തു.