കൂരോപ്പട : എസ്.എൻ.ഡി.പി യോഗം 2931-ാം നമ്പർ കൂരോപ്പട ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മണ്ഡലകാല മഹോത്സവത്തിന്റെ സമാപനം ഇന്ന് നടക്കും. വൈകിട്ട് 5.30 ന് ദീപാർപ്പണം, 6.15 ന് 41 വിളക്ക് വിശേഷാൽ ദീപാരാധന, 6.30ന് നാമജപം, സമൂഹ പ്രാർത്ഥന. സമാപന സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ്‌ എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ്‌ അജിമോൻ എം.കെ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റ് വിജയി കാർത്തിക, ജില്ലാ റവന്യു കലോത്സവ വിജയി നയന എന്നിവരെ യോഗം ബോർഡ് മെമ്പർ അഡ്വ. ശാന്താറാം റോയി അനുമോദിക്കും. 8 മുതൽ ശാഖ വൈസ് പ്രസിഡന്റ്‌ എ.എം.രാജുവിന്റെ നേതൃത്വത്തിൽ ഭജനാസമർപ്പണവും തുടർന്ന് പ്രസാദ വിതരണവും നടക്കുമെന്ന് സെക്രട്ടറി എസ്.രാജീവ്‌ അറിയിച്ചു.