filkos

കോട്ടയം. ഫിലിം ആന്റ് ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ശാന്തിഭവനിൽ അഡ്വ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡ​ന്റ് ജോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ്, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ, ഷിഫാർ മൗലവി, അഡ്വ.ജി ഗോപകുമാർ, പി.കെ ആനന്ദക്കുട്ടൻ, രാജേഷ് കണ്ണങ്കര, എം.ജി ശശിധരൻ, ടി.ശശികുമാർ, കെ.ജി അജിത്ത് കുമാർ, ആത്മജ വർമ്മ തമ്പുരാൻ, മോനി കാരപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.