
മുണ്ടക്കയം. വികലമായ ബഫർസോൺ നിർണയത്തിനെതിരേ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 ന് കോരുത്തോട് ടൗണിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ആന്റാേ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ.സലിം, ജോസി സെബാസ്റ്റ്യൻ, കെപിസിസി മെമ്പർ തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റുമാരായ റോയ് കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ് തുടങ്ങിയവർ പ്രസംഗിക്കും.
ഉപഗ്രഹ സർവേയിൽ ഏയ്ഞ്ചൽവാലി, പമ്പാവലി ജനവാസ മേഖലയെ വനഭൂമിയാക്കിയതിൽ വേദനിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലിയിൽ ക്രിസ്മസ് ദിനത്തിൽ ഉപവാസം നടത്തിയിരുന്നു.
31ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എയ്ഞ്ചൽവാലി മുതൽ മുണ്ടക്കയം വേലനിലം വരെ നാലു പഞ്ചായത്തുകളിലൂടെ പൗരവിചാരണ പ്രചാരണ വാഹനജാഥയും സംഘടിപ്പിക്കും.