കുമരകം : കുമരകം തീർത്ഥാടന പദയാത്ര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 12ാമത് ശിവഗിരി തീർത്ഥാടന പദയാത്രക്ക് തുടക്കമായി. ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നിന്ന് പദയാത്ര പുറപ്പെട്ടു. പദയാത്രക്ക് മുന്നോടിയായി രാവിലെ ചേർന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ ജാഥാ ക്യാപ്റ്റൻ ഗോപിദാസ് മാഞ്ചിറക്ക് പതാക കൈമാറി. കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ, ശ്രീകുമാരമംഗലം ദേവസ്വം, കുമരകത്തെ 38, 153, 154, 155, വിരുപ്പുകാല 259, തിരുവാർപ്പ് 3358, വരമ്പിനകം 2169 എസ്.എൻ.ഡി.പി ശാഖായോഗങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന പദയാത്ര 30 ന് ശിവഗിരിയിൽ എത്തിച്ചേരും.