lib

കോട്ടയം. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയ്ക്ക് പഴയ പൊലീസ് ​സ്റ്റേഷൻ മൈതാനത്ത് നാളെ രാവിലെ 10 ന് താലൂക്ക് ലൈബ്രറി കൗൺസിൽ സ്വീകരണം നൽകും. തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും. കൗൺസിൽ പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാ​സ്റ്റ്യൻ, ആർട്ടിസ്റ്റ് സുജാതൻ, പി.ആർ ഹരിലാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു, പ്രൊഫ.കെ.ആർ ചന്ദ്രമോഹനൻ, സി എം മാത്യു, സി ബാബു എന്നിവർ പങ്കെടുക്കും.