വൈക്കം : വെച്ചൂരിൽ നടന്ന പ്രഥമ മഹാചണ്ഡികാ യാഗം ഭക്തിനിർഭരമായി. കുടവെച്ചൂർ പിഴായിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. ചേർപ്പുളശ്ശേരി ശശികുമാർ ശർമ്മ നേതൃത്വം നൽകി. പാലക്കാട് രാമസ്വാമി, ക്ഷേത്രം മേൽശാന്തി വൈക്കം സാംബശിവ ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 9.30 ന് ആരംഭിച്ച യാഗം വൈകിട്ട് 6 ന് വസോധാര, പൂർണ്ണ ആഹൂതി, മംഗള പൂജ എന്നി ചടങ്ങുകളോടെയാണ് സമാപിച്ചത്. ക്ഷേത്രം പ്രസിഡന്റ് ഹരിദാസ് പിഴായിത്തറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി കണ്ടത്തിപ്പറമ്പ്, കൺവീനർ സുനിൽ കുമാർ തെക്കേചേനപ്പാടി, സെക്രട്ടറി നിഷ കോട്ടപ്പുറം, മഹിളാ സമാജം പ്രസിഡന്റ് വിശാലാക്ഷി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിലും നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.