കുമരകം : കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിലേയ്ക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ അധികാരമേറ്റു. ക്ഷേത്ര നടക്കൽ സത്യപ്രതിജ്ഞ ചെയ്താണ് ഭരണസമിതി അംഗങ്ങൾ അധികാരമേറ്റത്. പ്രസിഡന്റ് എ.കെ. ജയപ്രകാശ് അറത്തറ,വൈസ് പ്രസിഡന്റ് പി.എ. സുരേഷ് മണയത്ര,സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ കരിയിൽ, ട്രഷറർ പി.ജി ചന്ദ്രൻ പാനാപ്പറമ്പ്, മാനേജർ സുരേഷ് കുമാർ എസ്.വി വളയംകണ്ടം എന്നിവരും കമ്മിറ്റി അംഗങ്ങളായി എ.ഡി സുരേന്ദ്രൻ ആറ്റുചിറ, സത്യൻ നേരെമട, സുധീർ പൂങ്കശ്ശേരി, നിന്തേഷ് കെ,വി കട്ടത്തറ, പി.ടി. ആനന്ദൻ മങ്കുഴിച്ചിറ, എസ്.ടി രാജു സ്രാമ്പിക്കൽ, കെ.എൻ. ധനപാലൻ ,കുറുപ്പംപറമ്പ്, കെ.ടി. രാജേഷ് കളരിക്കൽ ,ടി.ബി രഞ്ജിത്ത് തൈച്ചിറ, ദിലീപ് കോക്കോത്ത് ,പി.ബി. വിജയപ്പൻ പൂത്തറ, അനീഷ് പി.എ തൈത്തറ ,ജയമോൻ മേലേക്കര ,സുനിൽ ആണ്ടിത്തറ ,സന്തോഷ്‌ അമ്മങ്കരി, മനോജ്‌ മുണ്ടുപറമ്പ് എന്നിവരും ചുമതലയേറ്റു.