ഏറ്റുമാനൂർ : മാരിയമ്മൻ കോവിലിൽ നടന്നു വരുന്ന നാൽപ്പത്തിയൊന്ന് മഹാേത്സവം ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ടാേട് കൂടി നാളെ സമാപിക്കും. രാവിലെ 9.30 ന് മഞ്ഞൾ നീരാട്ട് ചടങ്ങുകൾ ആരംഭിക്കും. മഞ്ഞൾ നീരാട്ടിനോടു ബന്ധിച്ചുള്ള മഹാപ്രസാദമൂട്ടോട് കൂടി ക്ഷേത്ര നട അടയ്ക്കും. ജനവരി 2 നാണ് നടതുറപ്പുത്സവം. ഇന്ന് രാവിലെ 7.30 ന് മാരിയമ്മൻ പൊങ്കാലക്ക് ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ആർ.ജ്യോതി ദീപം പകരും. വൈകിട്ട് അഞ്ചിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് പുഷ്പാഭിക്ഷേകത്തിനുള്ള കുംഭം ഘോഷയാത്രയായി എഴുന്നള്ളിച്ച് നഗര പ്രദക്ഷണമായി ക്ഷേത്രത്തിൽ എത്തും. തുടർന്ന് പുഷ്പാഭിഷേകം. രാത്രി 7.30 ന് കറുപ്പൻ ഊട്ട്. 12.30ന് പ്രധാന ചടങ്ങുകളായ ആഴിപൂജയും, ആഴി പ്രവേശനവും. രാത്രി 8 ന് വിവിധ കലകളുടെ സംഗമമായ നൃത്തം സർഗ്ഗം സംഗീതം പരിപാടിയുമുണ്ട്.