
പാലാ : സിനിമ സീരിയൽ നടിയും പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ ഗായത്രി വർഷയുടെ പിതാവും സിപിഎം മുൻ കരൂർ ലോക്കൽ സെക്രട്ടറിയുമായ ഇടനാട് പേണ്ടാനംവയൽ ഉടുമ്പനാട്ട് എ എൻ രാജു (രാജു വൈദ്യർ, 77 ) നിര്യാതനായി. ആദ്യകാല നാടക പ്രവർത്തകനും ബാലസംഘം പാലാ ഏരിയ മുൻ രക്ഷാധികാരിയുമാണ്. ഭാര്യ : സി കെ സുകുമാരി (സി.പി.എം അല്ലപ്പാറ ബ്രാഞ്ചംഗം, പുരോഗമന കലാ-സാഹിത്യസംഘം പാലാ ഏരിയ കമ്മിറ്റിയംഗം) ഉഴവൂർ ചേറാടിയിൽ കുടുംബാംഗം. മറ്റു മക്കൾ: ഷിജുമോൻ, ജീമോൻ (സി.പി.എം പാറത്തോട് ബ്രാഞ്ചംഗം). മരുമക്കൾ: പരേതനായ സുരേഷ് കുമാർ, അജീന്ത, രാഖി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.