rose-mary-

ചങ്ങനാശേരി: പനന്തോട്ടത്തിലായ നെടുന്താനത്ത് പ്രൊഫ.എൻ.ജെ ജോസഫിന്റെ (മുൻ പ്രിൻസിപ്പൽ, സെന്റ തോമസ് ട്രെയിനിംഗ് കോളേജ് പാല) ഭാര്യ റോസ്‌മേരി ജോസഫ് (റോസ്‌മോൾ, 71, റിട്ട.പ്രൊഫ.അസംപ്ഷൻ കോളേജ്, ചങ്ങനാശേരി ) നിര്യാതയായി. പരേത ചേർത്തല പാലയ്ക്കൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോബ് (ബി.ടി.എൽ ബാംഗ്ലൂർ), ഡോ.മാത്യു (ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്), ജോ (യു.എസ്.എ). മരുമക്കൾ: സില്ല (എച്ച്.സി.എൽ ബാംഗ്ലൂർ), ഡോ.മിനുമേരി, മരിയ ( യു.എസ്.എ). സംസ്‌കാരം നാളെ രാവിലെ 10.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.