പനമറ്റം : ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പ് ഇളമ്പള്ളി ഗവ.യു.പി സ്‌കൂളിൽ തുടങ്ങി. കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ.റോക്‌സി മാത്യു കോൾ ക്ലാസെടുത്തു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, വാർഡംഗം ബി.സൗമ്യ, പ്രിൻസിപ്പൽ കെ.കെ.ഹരികൃഷ്ണൻ ചെട്ടിയാർ, പ്രോഗ്രാം ഓഫീസർ സിനോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു.