വൈക്കം : കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി.
ഇന്ന് രാവിലെ 7 ന് പാരായണം, 9 ന് ശ്രീബലി, ശ്രീഭൂതബലി 12 ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30 ന് തിരുവാതിരകളി, 9 ന് വിളക്ക്. 29 ന് രാവി ലെ 6.30 ന് പാരായണം, 8 ന് ശ്രീബലി , ശ്രീഭൂതബലി, 12.30 ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 7.30 ന് നാടകം, നാടൻ പാട്ട് ' ഡാൻസ്, അഷ്ടപദി. 30 ന് രാവിലെ 7.30 ന് പാരായണം, 9ന് ശ്രീബലി, 12.30 ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, ചുറ്റുവിളക്ക്, 7.30 ന് നാമ സങ്കീർത്തനം, 9.30 ന് വലിയ വിളക്ക്, 31 ന് രാവിലെ 7.30 ന് പാരായണം, 9.30 ന് ശ്രീബലി, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളിപ്പ് ശാസ്തകുളം ക്ഷേത്രത്തിലേക്ക്, 7.30 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ നാടകം സ്വർണ്ണമുഖി, 11 ന് ആറാട്ട് വരവ് , വലിയ കാണിക്ക എന്നിവയാണ് പരിപാടികൾ.