വൈക്കം ; പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ജനുവരി 15 ന് ആരംഭിക്കും. 15 ന് വൈകിട്ട് 7.30 ന് ശേഷം നടക്കുന്ന കൊടിയേ​റ്റിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ഉത്സവബലി 19 ന് രാവിലെ 10. 30 നാണ്. 22 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. 15 ന് രാവിലെ 5.40 ന് ഗണപതി ഹോമം 6 ന് ഹരിനാമകീർത്തനം 10 ന് കളഭാഭിഷേകം 7.30 ന് കൊടിയേ​റ്റ്.
16 ന് വൈകിട്ട് 6.30ന് വൈക്കം സങ്കീർത്തനയുടെ ഭജൻസ്. 17 ന് വൈകിട്ട് 6.30 ന് പുഴവായി കുളങ്ങര എൻ എസ് എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി. 18 ന് വൈകിട്ട് 6.30ന് വൈക്കം സരസ്വതി വനിതാ സമാജത്തിന്റെ തിരുവാതിരകളി. 19 ന് വൈകിട്ട് 6.30 ന് മുത്തേടത്ത്കാവ് വനിതാസമാജത്തിന്റെ തിരുവാതിരകളി. 20 ന് വൈകിട്ട് 6.30 ന് വൈക്കം പഞ്ചാക്ഷരി ഭജൻസിന്റെ ഭജനാമൃതം. 21 ന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 6.30 ന് വൈക്കം സത്യസായി സേവാ സമിതിയുടെ ഭജൻസ്. 22 ന് രാവിലെ 8 ന് ഉപദേവതമാർക്ക് കലശം. 11.30 ന് തിരുവോണ സദ്യ, വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ് , വിളക്ക്, വലിയ കാണിക്ക. ദിവസവും വൈകിട്ട് 7ന് അത്താഴ ഊട്ടും ഉണ്ടാവും