nss

മുണ്ടക്കയം. മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന റെസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. മെഡിക്കൽ ക്യാമ്പുകൾ, ലഹരി വിരുദ്ധ ക്യാമ്പയിൻ, സെമിനാറുകൾ എന്നിവ ക്യാമ്പിലുണ്ടാകും.
പി.ടി.എ പ്രസിഡന്റ് കെ.റ്റി സനൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.ബി രാധാകൃഷ്ണൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എസ് സുരേഷ് ഗോപാൽ, എൽ.പി എച്ച്.എം ടി.ആർ രാജമ്മ, എം.പി രാജേഷ്, പി.ബി ലീലാമ്മ, രാജേഷ് മലയിൽ, എസ് ദേവിക, ഹരിനന്ദൻ, ബി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.