surendran

എ​രു​മേ​ലി. ബ​ഫ​ർസോ​ൺ വി​ഷ​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്കാ​യി ബി​.ജെ​. പി മു​ന്നി​ൽ നി​ന്ന് പോ​രാ​ടു​മെ​ന്ന് സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ പറഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ പി​ടി​പ്പു​കേ​ടാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​തെ​ന്നും എ​യ്ഞ്ച​ൽ​വാ​ലി സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ദി​വ​സം നേ​രം പു​ല​രു​മ്പോ​ൾ ര​ണ്ട് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും വ​ന​മാ​യി മാ​റു​ന്ന ഞെ​ട്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കാ​ണു​ന്ന​ത്. സു​പ്രീം​കോ​ട​തി​യി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ധാ​രാ​ളം സ​മ​യം കി​ട്ടി​യി​ട്ടും സ​ർ​ക്കാ​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ക്കെ എ​ങ്ങ​നെ​യാ​ണ് ബ​ഫ​ർ സോ​ൺ വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കേ​ര​ളം ക​ണ്ടു പ​ഠി​ക്ക​ണം. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് പി​ണ​റാ​യി വി​ജ​യ​ന് പി​ൻ​മാ​റേ​ണ്ടി വ​ന്ന​ത് ബി​.ജെ.​പി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ച​തു കൊ​ണ്ടാ​ണ്. -കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ജി​ല്ലാ അദ്​ധ്യ​ക്ഷ​ൻ ലി​ജി​ൻലാ​ൽ, സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ പ്ര​മീ​ളാ​ദേ​വി, സം​സ്ഥാ​ന വ​ക്താ​വ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ദ്ധ്യ​ക്ഷ​ൻ നോ​ബി​ൾ മാ​ത്യു, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ൽ ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ സോ​ജി, ആ​ർ.​സി നാ​യ​ർ, അ​നി​യ​ൻ എ​രു​മേ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റോ​യ് ചാ​ക്കോ തു​ട​ങ്ങി​യവർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.