പാലാ : സംസ്ഥാന സീനിയർ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് കൊല്ലപ്പള്ളിയിൽ ഇന്ന് തുടക്കമാകും. കൊല്ലപ്പള്ളി പഞ്ചായത്ത് സ്‌റ്റേഡിയത്തിലും കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. മന്ത്രിമാരായ വി.എൻ.വാസവൻ, അബ്ദുൾ റഹ്മാൻ, റോഷി അഗസ്റ്റിൻ, എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, എം.എൽ.എ മാരായ മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, അർജുന അവാർഡ് ജേതാവ് ടോം ജോസ് തുടങ്ങിയവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിനു മുന്നോടിയായി ഇന്ന് 3.30 ന് കൊടുമ്പിടിയിൽ ഘോഷയാത്ര നടത്തും.