കുടക്കച്ചിറ: കുടക്കച്ചിറ ഗവ. എൽപി സ്‌കൂൾ ഒരുക്കുന്ന സർഗവീഥി 2022 അറിവിന്റെ വഴി ത്രിദിന ശില്പശാല നാളെ മുതൽ 31 വരെ നടക്കും.
രാവിലെ 10 ന് കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സീനാജോൺ അദ്ധ്യക്ഷയാകും. സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു കാലായിൽ മുഖ്യപ്രഭാഷണം നടത്തും. വിദ്യാധിരാജമഠാധിപതി സ്വാമി അഭയാനന്ദ തീർത്ഥപാദർ എൽ.എസ്.എസ് വിജയികളെ അനുമോദിക്കും.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി വർഗീസ് ലോഗോ പ്രകാശനം ചെയ്യും