പാമ്പാടി : പാമ്പാടി ശിവദർശന മഹാദേവക്ഷേത്രത്തിൽ 111ാമത് ഉത്സവം 30 മുതൽ ജനുവരി 6 വരെ നടക്കും. 30 ന് വൈകിട്ട് 6.30 ന് ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി, ക്ഷേത്രം തന്ത്രി സജി, മേൽശാന്തി ജഗദീഷ് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. രാവിലെ 10 ന് കലവറ നിറയ്ക്കൽ, 3.30 ന് ഗുരുദേവകീർത്തനാലാപനം, 5.30ന് പണക്കിഴിസമർപ്പണം, 6.30ന് വെടിക്കെട്ട്, 7.30 ന് പഞ്ചവീണ നാദതരംഗിണി, 8.30ന് ഭജൻസ്. 31 ന് രാവിലെ 8.30ന് പുരാണ പാരായണം, വൈകിട്ട് 5ന് ഭഗവതിസേവ, 7.30ന് സാംസ്‌കാരിക സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശിവദർശന ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണം നടത്തും. ഫിനാൻസ് കോർപ്പറേഷൻ അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ചെയർമാൻ അഡ്വ.റെജി സഖറിയ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. സുവിധ സുധാകരനെ അനുമോദിക്കും. മോനിച്ചൻ കിഴക്കേടം, പി.ഹരികുമാർ, ഡോ.ആർ.പി രഞ്ചൻ, രമണി ശശിധരൻ, ലീലാഭായി തുളസീദാസ്, കെ.എൻ രാജൻ, കെ.എൻ ബാലകൃഷ്ണൻ, എം.എ പുഷ്പൻ, ഷിനിജാ ബൈജു അതുൽ പ്രസാദ് എന്നിവർ പങ്കെടുക്കും. വൈസ് പ്രസിഡന്റ് കെ.എൻ ഷാജിമോൻ സ്വാഗതവും വി.എം ബൈജു നന്ദിയും പറയും.9ന് ബാലെ.
ജനുവരി 1 ന് രാവിലെ 11.30 ന് കരോക്കെ ഗാനമേള, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഡാൻസ്, 8ന് വിവിധ കലാപരിപാടികൾ. 2ന് രാവിലെ 8.30ന് പുരാണ പാരായണം, 6 ന് ആയോധന വാദ്യകലാ സമന്വയം, 7ന് ചാക്യാർകൂത്ത്, 8.30ന് കാവടിപൂജ, 9ന് ബാലെ. 3ന് രാവിലെ 6.30ന് ഗുരുപൂജ, വൈകുന്നേരം 5 ന് ഭഗവതിസേവ, 7ന് ഫ്യൂഷൻ, 9 ന് നാടകം. 4 ന് രാവിലെ 11 ന് ഉത്സവബലിദർശനം, 3 ന് ഉത്സവബലി സമാപനം, വൈകിട്ട് 7 ന് ഭക്തിഗാനസുധ, 8 ന് ഫ്യൂഷൻ ഷോ. 5 ന് രാവിലെ 8 ന് വിശേഷാൽ കാഴ്ചശ്രീബലി, വൈകുന്നേരം 4ന് ശ്രീബലി എഴുന്നള്ളിപ്പ്, 7ന് തിരുവാതിര, 8ന് ത്രില്ലർ ഡാൻസ്, 9 ന് നാടകം, 9.30 ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട വിളക്ക്. 6ന് രാവിലെ 8.30ന് സമ്പൂർണ്ണ നാരായണീയ പാരായണം, 10ന് കാവടി അഭിഷേകം, 1ന് ആറാട്ട് സദ്യ, 2.30 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 6ന് ആറാട്ട്, ആറാട്ട് വിളക്ക്, ആറാട്ട് സദ്യ, കൊടിയിറക്ക്.