കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റെ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നാളെ രാവിലെ 10 ന് നടക്കും. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിലേഷൻഷിപ്പ് ഓഫീസർ, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20-40 മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരം എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജിലും 0481 2563451 എന്ന ഫോൺ നമ്പരിലും ലഭിക്കും.