വൈക്കം : ഉല്ലല 117ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ഗുരുതൃപ്പാദം കുടുംബ യൂണിറ്റ് ശ്രീനാരായണ പാഠശാലയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ജ്ഞാനസന്ധ്യ യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. കുടുബയൂണിറ്റ് ചെയർമാൻ എൻ.ഡി ഷാജി ,വൈസ് ചെയർമാൻ റെജി വെട്ടത്തിൽ , യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ ,ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ ,സെക്രട്ടറി സി.എസ്.ആശ ,കൺവീനർ മായാ ദേവാനന്ദ് എന്നിവർ പ്രസംഗിച്ചു. ഗുരുനാരായണ സേവാനികേതൻ കെ.വി സുരേഷ് ശ്രീനാരായണ ജ്ഞാനസന്ധ്യയെ നയിച്ചു. യജ്ഞവേദിയിൽ സ്ഥാപിക്കാനുള്ള ഛായാചിത്രം ആഘോഷ പൂർവ്വം കൊണ്ടുവന്നു.