പൊൻകുന്നം:അസംഘടിത തൊഴിലാളി ക്ഷേമബോർഡിന്റെ മാനദണ്ഡങ്ങളില്ലാത്ത അംശാദായ വർദ്ധനവും ആനുകൂല്യങ്ങളുടെ കാലഹരണപ്പട്ടികയിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ബി.എ ഇന്ന് ക്ഷേമബോർഡ് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. ഇതുസംബന്ധിച്ച പതിനൊന്നിന നിവേദനങ്ങൾ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് കെ.എസ്.ബി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രവീന്ദ്രദാസ്, കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി എ.ജി.സതീഷ്‌കുമാർ എന്നിവർ ചേർന്ന് കൈമാറി.