വൈക്കം : കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 24 മുതൽ 31 വരെ നടക്കും. 24ന് വൈകിട്ട് 9.30ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. 24ന് വൈകിട്ട് 5ന് വിവിധ അവാർഡുകളുടെ വിതരണവും സമ്മേളനവും, 7.30ന് നന്ദന പ്രമോദിന്റെ സംഗീതാർച്ചന, 8.30ന് കൊടിക്കയർ വരവ്, 9.30ന് കൊടിയേറ്റ്, അന്നദാനം. 25ന് രാവിലെ 7ന് പാരായണം, 9ന് ശ്രീബലി, ശ്രീഭൂതബലി, 12ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് വന്ദന എസ് രാജു അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 8.30ന് സാന്ദ്ര.എസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 9.30ന് വിളക്ക്. 26ന് രാവിലെ 9.30ന് ശ്രീബലി, ശ്രീഭൂതബലി, 12 ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 7ന് ചുറ്റു വിളക്ക്, പട്ടണക്കാട് സ്വരാജ് അവതരിപ്പിക്കുന്ന സംഗീതസദസ്, 9ന് വിളക്ക്. 27ന് വൈകിട്ട് 7ന് കലാമണ്ഡലം രാജേഷിന്റെ ഓട്ടൻതുള്ളൽ, 28ന് വൈകിട്ട് 7.30ന് തിരുവാതിരകളി, 29ന് വൈകിട്ട് 7.30ന് നാടകം, നാടൻ പാട്ട് ' ഡാൻസ്, അഷ്ടപദി. 30ന് വൈകിട്ട് 7.30ന് നാമസങ്കീർത്തനം, 9.30 ന് വലിയവിളക്ക് എന്നിവ നടക്കും. 31ന് രാവിലെ 7.30ന് പാരായണം, 9.30ന് ശ്രീബലി, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളിപ്പ് ശാസ്തകുളം ക്ഷേത്രത്തിലേക്ക്, 7.30ന് നാടകം, 11ന് ആറാട്ട് വരവ് , വലിയകാണിക്ക.