വൈക്കം: നഗരസഭ 26ാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ നോർത്ത് പ്രാർത്ഥനാലയത്തിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലേഖ ശ്രീകുമാർ, സിന്ധു സജീവൻ, പ്രീത രാജേഷ്, വാർഡ് കൗൺസിലർ അശോകൻ വെള്ളവേലി, നഗരസഭ കൗൺസിലർമാരായ ആർ.സന്തോഷ്, ബി.രാജശേഖരൻ, എബ്രഹാം പഴയകടവൻ, രാജശ്രീ വേണുഗോപാൽ, പി.ഡി.ബിജിമോൾ, മുൻചെയർമാൻ ബിജു കണ്ണേഴത്ത്, ജഗദീഷ് അക്ഷര, ഇ.എൻ.ചന്ദ്രബാബു, കെ.ഡി.സുമേഷ്, ഷാജി പറത്തറ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിലെത്തിയ 200 പേർക്ക് സൗജന്യമായി മരുന്ന് നൽകി. തിമിര ശസ്ത്രക്രിയ ആവശ്യമായ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി.