ടി.വി.പുരം: എസ്.എൻ.ഡി.പി യോഗം 223-ാം നമ്പർ ശാഖയിലെ പറക്കാട്ടുകുളങ്ങര ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിലെ 25-ാമത് ഉത്സവം തുടങ്ങി. ഇന്ന് 10ന് ഗുരുദേവ കീർത്തനാലാപനം, 12.45ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് താലപ്പൊലിവരവ്, 8ന് കലാമണ്ഡപത്തിൽ തിരുവാതിരകളി ആൻഡ് ഡാൻസ്, 9.30ന് നാടൻപാട്ട്. 30ന് 12.30ന് ബോധവത്ക്കരണ ക്ലാസ്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.15ന് താലപ്പൊലിവരവ്, 8ന് വിശേഷാൽ സർപ്പപൂജയും തളിച്ചുകൊടയും, 8.30ന് കലാമണ്ഡപത്തിൽ തിരുവാതിരകളി ആൻഡ് ഡാൻസ്, 9.30ന് കഥാപ്രസംഗം. 31ന് 12.45ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, അലങ്കാരവിളക്ക്, 7.30ന് ദേശതാലപ്പൊലിവരവ്, 7.45ന് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മഹാഗുരുപൂജയും കുസുമകുംഭാഭിഷേകവും, 8.30ന് കലാമണ്ഡപത്തിൽ വിദ്യാഭ്യാസ പുരസ്ക്കാരവിതരണവും സമ്മാനദാനവും, 9.30ന് മാജിക് ഷോ. 1ന് മഹോത്സവം, 10ന് പന്തീരായിരം പുഷ്പാഞ്ജലി, 10.45ന് കുംഭകുടംവരവ്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, ഭദ്രദീപപ്രകാശനവും ഉദ്ഘാടനവും വിജയാ ഫാഷൻ ജൂവലറി എം.ഡി ജി വിനോദ്, തുടർന്ന് സംഗീതകച്ചേരി, വൈകിട്ട് 6.30ന് പൂമൂടൽ, വലിയകാണിക്ക.