തിരുവാർപ്പ്: ശതാബ്ദി നിറവിലെത്തിയ തിരുവാർപ്പ് ശ്രീവിജ്ഞാനോദയയോഗം ഗുരുദേവക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപനത്തോട് അനുബന്ധിച്ച് നടന്ന ഭസ്മത്താലം ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി അഭിലാഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീവിജ്ഞാനോദയയോഗം ഗുരുദേവ ക്ഷേത്രം പ്രസിഡന്റ് എം.എസ് പ്രസന്നൻ ശ്രീമംഗലം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സി.വി സാബു പോളപ്പറമ്പിൽ, ഖജാൻജി രാഘവൻ പാറയ്ക്കൽ, മോഹനൻ കായലോടി, സജീവ് ആപ്പിച്ചേരിയിൽ, ശശികുമാർ അറയ്ക്കൽ, അനിൽകുമാർ പുത്തൻപറമ്പ്, സാബു കരീപ്പറനമ്പ്,രാജു വഞ്ചിക്കൽ, അനുഷ് എം.സോമൻ, സിബി കൈതാത്ത്‌ശ്ശേരി, അനൂപ് രാജ് അറക്കൽ, രാജേഷ് നെടുംകുറ്റിൽ, അജീഷ് ഒറ്റത്തൈക്കൽ, അശോകൻ മുപ്പതൊമ്പതിൽ, രഞ്ജിവ്കുമാർ പരപ്പേൽ, ബിജു കട്ടത്തറ എന്നിവർ നേതൃത്വം നൽകി.