പാലാ: പത്ത് നാൾ നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.
തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവർ നമ്പൂതിരി എന്നിവരുടെ
കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തിന്റെ തിരുവരങ്ങ് മേളപ്രമാണി
പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഗംഗ സ്മാരക
വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി.നായർ നിർവ്വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി അഡ്വ.രാജേഷ് പല്ലാട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, മുനി.കൗൺസിലർ പ്രൊഫ.സതീഷ് ചൊള്ളാനി, ഉപദേശകസമിതി വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ സംസാരിച്ചു. രണ്ടാം ഉത്സവമായ ഇന്ന് രാവിലെ 4.30 മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ, 7 മുതൽ പുരാണപാരായണം, 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് തിരുവരങ്ങിൽ ചാക്യാർകൂത്ത് പൊതിയിൽ നാരായണ ചാക്യാർ. 8.30ന് കൊടിക്കീഴിൽ വിളക്ക്.